നീയെന്ന പ്രണയം
എന്നിൽ പെയ്തു തോരാത്ത മഴ പോൽ.
ഒന്നായ് മഴ നനഞ്ഞു നാം.
വിരലുകൾ കോർത്ത് പിടിച്ചു നടന്ന ഇടവഴികളിൽ,
നിൻ വിറയാർന്ന അധരം പതിഞ്ഞ എൻ നെറ്റിയിൽ,
മഴയെ സാക്ഷി നിർത്തി നീ ഏകിയ, കുളിർ ചുംബനം.
പോയ വർഷത്തിൻ കുളിരിൽ,
ഇന്നും കുളിർന്നു പോകുന്നു എൻ മനം.
ഓർമ്മകളുടെ ചില്ലയിൽ,
ഇറ്റു വീഴാൻ മടിക്കുന്ന മഴതുള്ളി പോൽ.