ചിരിക്കാത്തവരെ
കണ്ടിട്ടുണ്ടോ.
ഉള്ളിൽ പണ്ട്
പൊട്ടിച്ചിരിച്ചവരാണവർ
നോവിൻവേനലിൽ
ചിരി വറ്റിയവരാണവർ
വഴിക്കോണുകളിൽ പുഞ്ചിരി സമ്മാനിച്ച്
അവർ നമ്മുടെ
മുന്നിലൂടെ
ശബ്ദമില്ലാതെ കടന്നുകളയും .
മറ്റുചിലർ ഭ്രാന്തമായി ചിരിച്ച് ചെമ്പരത്തിപൂ പോലെ ചുമന്നു.
പക്ഷേ അവർ അബോധികളായിരുന്നു.
മനസ് കൈവിട്ടവർ
.'എന്നാൽ മറ്റു ചിലരുണ്ട് ചിതലരിച്ചാലും ചിരിക്കില്ല അധികാ രാഹങ്കാരധനക്കൊഴുപ്പിൽ ചുണ്ടുകൾ വക്രിച്ചു പോയവരാണവർ
ചിരിയിൽ വിഷം കലർത്തിയവർ.
ഉടുതുണിക്ക് മറുതുണിയില്ലാതെ,
ഉണ്ണാൻ വകയില്ലാതെ ചിലരുണ്ട്
തെരുവോരങ്ങളിൽ അലഞ്ഞുനടക്കുന്നവർ ,
അവയിൽ ചില കുപ്പി വളക്കിലുക്കികൾക്ക് ബോധത്തോടെ പൊട്ടിച്ചിരിക്കുവാനറിയാം
.വെയിലിൽ
പൂക്കാൻ പഠിച്ചവരാ ണവർ.