(Aline)
ആശിച്ചതെല്ലാം ലഭിക്കുമെന്നോർത്തു
കണ്ട കിനാവുകളേറെ 'സന്തോഷം'.
കാണാനും കേൾക്കാനും
കൊതിച്ചതെല്ലാം;
എങ്ങോ ദൂരെ മറഞ്ഞു പോയി...
കണ്ട സ്വപ്നങ്ങളില്ല, ആഗ്രഹങ്ങളില്ല
ലഭിച്ചതെല്ലാം നന്മയെന്നോർത്തു,
കഴിയും നേരം
പിന്നെയും ദുഃഖങ്ങൾ അലട്ടുന്നുവോ?
ക്രൂരമാം വിധി ഇനിയുമെന്നെ
പരീക്ഷിക്കുന്നുവോ?
എല്ലാം മറന്നൊരു നേരത്തേക്കായ്
നിദ്രയിൻ നാമ്പുകളെ ഞാൻ സ്നേഹിക്കുന്നു.