മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Ramachandran Nair)

'നാം', എന്നതൊരു ഒറ്റയക്ഷരപദമാണെങ്കിലും
ഐകമത്യത്തിൻ പ്രതീകമായിരുന്നതൊരു കാലം. 

ഓർക്കുന്നു ഞാൻ പോയിമറഞ്ഞൊരെൻ ബാല്യകാലവും
ഒത്തൊരുമയോടെ നാം ജീവിച്ചിരുന്നൊരാ നല്ല നാളുകളും. 

ആഘോഷിച്ചിരുന്നു നാം ഉത്സവങ്ങളൊക്കെയും 
ജാതിമത ചിന്തകളൊന്നും തൊട്ടു തീണ്ടിടാതെ. 

ചെറിയതാം നമ്മുടെ ദുഃഖങ്ങൾ പോലും
നാടിൻ ദുഃഖമായി മാറിയിരുന്നൊരാ കാലം. 

മാറിയിരിക്കുന്നു നാം 'ഞാൻ' മാത്രമായിട്ടിന്ന്‌,
അന്യമായി അയല്പക്കങ്ങൾ പോലും. 

അഹംഭാവത്തിന്റെ കരങ്ങളിലമർന്നു മനുഷ്യനും
നാമെന്ന വാക്കിന്റെയർത്ഥവും ശിഥിലമായിന്ന്‌.

പ്രതീക്ഷിക്കണ്ടായിനിയൊരു തിരിച്ചു നടത്തം
~മറഞ്ഞു പോയവയെല്ലാം കാലത്തിന്റെ യവനികക്കുള്ളിൽ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ