മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നഷ്ടാനുരാഗത്തിൻ ഭാവ ഗീതം പോലെ
തപ്തമാം ഹൃത്തിലെ രാഗമായീ

എത്ര മധുരമാം സ്വപ്നമെന്നാലുമ-
തിത്ര വേഗം നീ മറന്നതെന്തേ ?

പൊന്നുഷസ്സിൻ തിരുനെറ്റിയിൽ ചാർത്തിയ
കുങ്കുമപ്പൊട്ടിന്നഴകു പോലെ..

പാടിപ്പഴകിയ മോഹനരാഗമായ്
ഈണം മറന്നൊരു പല്ലവിയായ്

നീയെത്ര വർണ സ്വപ്നങ്ങളെനിയ്ക്കായി
നിസ്തുലമായി കരുതിവച്ചൂ...!

മായികക്കാഴ്ചകളെത്രകണ്ടു.. മന-
മേതിലും ചെന്നു ചേക്കേറിയില്ല!

നിൻസ്വരം, നിൻഗാനം, നിന്റെ ഭാവംമാത്രം
നിത്യഹരിത മായെന്നിൽ വാഴ്‌വൂ

നിന്റെ മുരളിയിൽ നിന്നുതിരുന്നൊരു
നിർമലമാം ശ്രുതിയെന്റെ ജന്മം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ