മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O.F.Pailly)

ഉഗ്രപ്രതാപമോടുൾക്കടൽ തേടുന്നു
ഉച്ചനീചത്വമറിഞ്ഞിടാത്തവർ.
ഉയിരുകൊടുത്തും ഉൾക്കാമ്പ് നേടുന്നു
ഉയരങ്ങളെന്തെന്നറിഞ്ഞിടാത്തവർ.
ഉന്മാദമോടെ വിഹരിക്കുന്നിവർ
ഉദ്വേഗമെല്ലാം കൈവെടിഞ്ഞ്.

നിരതെറ്റിയുണരുന്ന ദു:ഖക്കയങ്ങളിൽ,
നിർവൃതിയോടെ നിറഞ്ഞു നിൽക്കും.
പച്ചമീനിൻ്റെ ഗന്ധമുണരുന്ന
പച്ച മാംസത്തിൻ പരിരംഭണം.
ഒത്തുനോക്കുവാൻ സമയമില്ലാതെ,
എത്തിപ്പിടിക്കുന്ന സൗഹൃദങ്ങൾ.
 
നക്ഷത്രം നോക്കി നയിക്കുന്ന ജീവിതം,
നഷ്ടങ്ങളെന്തേ വരുത്തിവയ്ക്കുന്നു?
നാന്ദികുറിച്ചിടാം കടലിൻ മക്കൾക്കായ്,
ത്യാഗം സഹിക്കാം ഇനിയുള്ളനാളുകൾ.
ആഴക്കടലിൻ്റെ തീരത്തണഞ്ഞിടാം,
ആശ്വാസവചനങ്ങൾ ചൊല്ലിക്കൊടുക്കാം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ