മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

ആകാശശിഖരങ്ങളിലിരുന്ന്
അകം മുറിഞ്ഞൊരുവള്‍ പാടുന്നുണ്ട്.
പകല്‍വെളിച്ചം കണ്ടപ്പോള്‍
തിരിച്ചുപോകാന്‍ മറന്ന
ഒരു കുഞ്ഞുനക്ഷത്രം....

മരങ്ങളെയും കിളികളെയും
അമ്പരപ്പോടെ നോക്കിനിന്നപ്പോള്‍
വഴി മറന്നവള്‍

ഉച്ചയായപ്പോഴാണ്
അവള്‍ വേകാന്‍ തുടങ്ങിയത്

വെന്ത് പോയൊരു
മനസ്സുകൊണ്ട്
തിരിച്ചുപോകുന്നതെങ്ങിനെ?
ഇപ്പോഴും അവള്‍ പാടുന്നുണ്ട്
വെന്തുപോയവളുടെ പാട്ട്

ഇടയില്‍ മുറിഞ്ഞുപോയൊരു
കവിതകൊണ്ട്
ഞാനവളെ പൂരിപ്പിച്ചു കൊണ്ടിരിക്കുന്നു
ഞാനല്ലാതെ
മറ്റാരാണവള്‍ക്ക് സമാനയായിട്ടുള്ളത്‌....?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ