മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O.F.Pailly)

ചന്ദനക്കുറിയുമായ് നീ വന്നണഞ്ഞു
പൊന്നശോകം പൂത്തനാളിൽ.
വെണ്ണിലാവിൽ നിൻ മിഴികൾരണ്ടും
വർണപുഷ്പമായ് വിരിഞ്ഞുനിന്നു.
സന്ധ്യാംബരത്തിൻ നിറപ്പകിട്ടിൽ,
നിൻ ചെഞ്ചൊടികൾ തിളങ്ങിമെല്ലെ.

അനവദ്യ സുന്ദര നിർവൃതിയാലെൻ,
ആത്മാവു നിന്നെ പിൻതുടർന്നു.
അവിരാമമുണരും നിൻ പുഞ്ചിരിയിൽ,
അനുരാഗസുഗന്ധം വമിച്ചിടുന്നു.
പാരിജാതത്തിൻ പരിമളത്തിൽ
പ്രണയാർദ്രമായെന്നന്തരംഗം.

അനുരാഗതീരത്തൊന്നു ചേരാൻ,
ഇണക്കിളികൾ ഒരുങ്ങിനിൽപ്പൂ.
ദളമർമ്മരത്തിൻ മൃദുസ്വരങ്ങൾ
മുഖരിതമായെന്നുൾത്തടത്തിൽ.
ഒരുമാത്ര നിന്നിലലിഞ്ഞുചേരാൻ,
ഒരുങ്ങട്ടെ ഞാനീ സായന്തനത്തിൽ.

പൈലി.0.F
തൃശൂർ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ