(O.F.Pailly)
മേടമാസ പുലരി വിടരാൻ,
മോഹസംഗമ രാത്രിയൊരുങ്ങി.
കർണ്ണികാരം പൂത്തു വിടർന്നു
കരളിലെ മോഹം മിഴി തുറന്നു.
കൺമിഴിയിൽ പ്രണയവുമായ് നീ,
കണികാണാൻ കാത്തിരുന്നു.
കൺമണി നിൻ കളിയൂഞ്ഞാലിൽ,
കരവലയത്തിലൊതുക്കാം ഞാൻ.
പാരിജാത ഹാരവുമായ് ഞാൻ,
പാൽനിലാവിലണഞ്ഞീടാം.
കരിമിഴിയിൽ കവിത രചിക്കാം,
കന്നിമലരേ നീയൊരുങ്ങി വരൂ.
മൃദുമേനിയിൽ തഴുകീടാം ഞാൻ,
കാതിൽമൂളാം പ്രണയസ്വപ്നം.
കനവിൽ നീ തീർത്ത പല്ലക്കിലേറി,
ആകാശഗംഗയിൽ സല്ലപിക്കാം.
അകതാരിൽ വിരിയും അനുരാഗദാഹം,
ആമോദമോടെ പകർന്നു നൽകാം.