മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Padmanabhan Sekher)

ചക്കക്കൊതിയൻ അയൽക്കാരൻ
ചക്കമരംനട്ടു അതിരിനു ചുറ്റും
ചക്കമരം വളർന്നതിരും താണ്ടി
ചർച്ചയിലെത്തി അയൽക്കാരും



ചാഞ്ഞു വളർന്നൊരു ചക്കമരം
ചുറ്റും വിതറി കൊഴിഞ്ഞിലയും
ചാരെ തണുത്തൊരു തണലേകി
ചാരത്തണഞ്ഞാൽ പച്ചെറുമ്പും

ചില്ലകൾ വളർന്നൊരു വനമായി
ചീവീടിന്നൊരു ഒഴിയാ വീടായി
ചാടിനടക്കുമൊരണ്ണാന് ചാഞ്ഞാ
ചില്ലയിതല്ലോ നല്ലൊരു വഴിയായി

ചീഞ്ഞ ഇലയുടെ ദുർഗ്ഗന്ധം
ചാരത്തണയാൻ പറ്റാതായ്
ചിന്തിച്ചങ്ങനെ അയൽക്കാരും
ചർച്ചയിലാണേ നേതാവും

ചാഞ്ഞുനിന്ന ചില്ലയിലന്നൊരു
ചെറിയൊരുണ്ണി ചക്കപിറന്നു
ചുറ്റും തടിയിൽ ഉണ്ണി ചക്കകൾ
ചെതലുപോലങ്ങനെ പെരുകിച്ചു

ചക്കമരത്തിൽ അങ്ങനെ നിറയെ
ചക്കകൾ തടിയിൽ കായിച്ചു
ചക്കയിലൊന്നു തരുമെന്നോതി
ചക്കകുഴയ്ക്കാൻ കാത്തൊരു ഭാര്യ

ചക്കക്കൊതിയൻ അയൽവാസി
ചക്കയിതെല്ലാം ഒരുനാൾ ഛേദിച്ച്
ചന്തയിലെത്തിച്ചു ദരിദ്രവാസി
ചക്കയ്ക്കരച്ചൊരു ചേരുവഇന്നും
ചട്ടിയിൽ അങ്ങനെ ചക്കയ്ക്കായ്

ചിന്തിച്ചങ്ങനെ അയൽക്കാരെല്ലാം
ചക്കമരം മുറിക്കാൻ കേസിനുപോയി
ചക്കമരക്കേസങ്ങനെ ഇന്നും
ചലിക്കാതങ്ങനെ കോടതിയിൽ
ചർച്ചകൾ പലതും പാളിപ്പോയി
ചിന്തയിലായി ചതിയൻ വക്കീലും

ചാഞ്ഞുവളർന്നൊരു ചക്കമരം
ചില്ലറയല്ല വകുപ്പുകളിൽ
ചില്ലിക്കാശിനു വകയില്ലാതെ
ചാഞ്ഞു ചിരിച്ചു എന്നെ നോക്കി

ചിത്തിര നാളിൽ അയൽക്കാരാരോ
ചാഞ്ഞു നിന്നൊരു ചില്ലയിലങ്ങനെ
ചന്തമുള്ളോരൂഞ്ഞാൽ കെട്ടി
ചില്ല്യാട്ടം ആടി അയൽക്കാരെല്ലാം

ചക്കക്കൊതിച്ചിക്കന്ന് ഭ്രാന്തു പിടിച്ചു
ചാണക്കു വച്ചൊരു കോടാലിയുമായ്
ചക്കക്കൊതിയൻ ചുവട്ടിലെത്തി
ചാഞ്ഞുവെട്ടി ആഞ്ഞു വെട്ടി

ചക്കക്കൊതിയൻ ചട്ടമ്പി
ചുറ്റും വെട്ടി വീണ്ടും വെട്ടി
ചക്കമരം ചാലിൽ ചരിഞ്ഞു
ചക്കക്കൊതിയൻ അർത്തു ചിരിച്ചു
ചുറ്റും നിന്ന അയൽക്കാരും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ