(Uma)
ദിനങ്ങളെണ്ണി ഞാൻ കാത്തിരുന്നിട്ടും
കാണാതെ മറയുവതെന്തു നീ പ്രിയനെ
നിന്നോളമെന്നെയറിഞ്ഞവരില്ലെന്നിട്ടും
കാർമുകിൽ വന്നുവിളിച്ചിടും നേരമെന്തേ
എന്നെ മറന്നു നീ പോകുന്നു പിന്നാലെ
എന്നിലും പ്രീയം നിനക്കീ കാർമുകിൽ
ചൊല്ലും പ്രീയമോലും ശീലുകളോ?
നിന്നിലെ കാന്തിഞാനെന്നു കവിതരചിച്ചു
കവികൾ സ്നേഹാക്ഷരങ്ങളാൽ
നിന്നെ നോക്കി തിരിഞ്ഞു ദിക്കുകൾ തോറും
നീയില്ലയെങ്കിൽ ഞാനില്ലെന്നു ചൊല്ലി നിത്യം
വ്രണിതാക്ഷരങ്ങളായ് നീയെന്നിൽ നിറയുന്നു
മിഴിനീരിൽ മായുന്നെൻ പ്രണയാക്ഷരങ്ങൾ
വ്രണിതഹൃദയയായ് കുമ്പിട്ടു നില്പുഞാൻ
പ്രാണഹർമായ് നീ വന്നുചേരുന്നതും നോക്കി.