സന്ദേശച്ചെപ്പിന്റെ ചില്ലു ജാലകം യവനിക നീക്കി.
അകത്തെ വർണ്ണസന്ദേശങ്ങൾ, പൊരുൾ അറിഞ്ഞും അറിയാതെയും
വിരൽക്കുത്തേറ്റ്
ചെപ്പിന്റെ മേലാപ്പിലൊളിക്കുന്നു.



അദൃശ്യനൂലിഴയിലുടെ അജ്ഞാത കേന്ദ്രങ്ങളിനിന്നും
കൊതിപ്പിക്കുന്ന നിമിഷങ്ങൾ
കൊഴിഞ്ഞു വീണു കണ്ണുകൾ ഘനം വെയ്ക്കവേ,
പാതി കഴിഞ്ഞ ഇരവിൽ
കുട്ടികളുടെ അച്ഛൻ അത്താഴം കഴിക്കാതെ
ഉറങ്ങിപോയതു കൺകോണിൽ
കണ്ടു.

നിധികുഭം കണ്ട്,പച്ചിലയ്ക്കുപിന്നാലെ നടന്ന് അറവുശാലയിലെത്തിയ മുട്ടനാട്,
തെരുവിലൊരിടം കണ്ടെത്താതെ
നരാശയിൽ, ഗൂഗിൾ മാപ്പടച്ച്
കണ്ണടയ്ക്കുക യായിരുന്നു,
സമൂഹമാധ്യമങ്ങളിലൂടെ
ചതിക്കപ്പെട്ടവരുടെ നാൾവഴികൾ
നിരത്തി ദിനപത്രങ്ങൾ ഉമ്മറത്തിണ്ണയിലേയ്കു വലിച്ചെറിയപ്പെടുന്ന പ്രഭാതങ്ങളിലേക്കുണർന്നെഴുനേൽക്കാൻ.

തീവണ്ടിപ്പാളത്തിൽ ചിതറപ്പെട്ട കാമുകിയുടെ,
കിടപ്പാടം നഷ്ടപ്പെടുത്തിയ മകന്റെ,
ആശ്രയമറ്റ അമ്മയുടെ
പങ്കുചേർന്നു നശിപ്പിക്കപ്പെട്ട വീട്ടമ്മയുടെ
നിറചിത്രങ്ങളോടുകൂടിയ ദിനപത്രങ്ങൾ നിരത്തിയ മേശയ്ക്കു പിന്നിൽ
രാജചോദ്യത്തിന്റെ കാക്കിക്കുപ്പായം
വിയർപ്പുകുടിക്കുന്ന
ദിനരാത്രങ്ങൾ അവസാനിക്കുന്നില്ല.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ