(Ramachandran Nair)
കാണണം നമ്മൾ മനുഷ്യന്റെയിന്നത്തെയവസ്ഥ,
സ്വൈരമായിട്ടൊന്നു ജീവിക്കാൻ കഴിയുന്നില്ല!
മൂക്കും വായുമടച്ചുകെട്ടിയെത്രനാൾ കഴിയണം
എന്നവസാനിക്കുമീ മഹാമാരിയെന്നറിയില്ല...
മരിച്ചുവീഴുന്നെത്രയോജീവനീ ഭൂമിയിൽ,
മഹാമാരിതൻ താണ്ഡവം കുറയുന്നുമില്ല!
നിഷ്ഫലമാകുന്നു നമ്മൾ കൈവരിച്ച, നൂതന-
വിദ്യകളിന്നീ മഹാമാരിതൻ മുന്നിൽ.
അസാദ്ധ്യമെന്നു കരുതിയ പലതും നമ്മൾ സാദ്ധ്യമാക്കി,
ചന്ദ്രോപരിതലത്തിൽ വരെ ചെന്നെത്തി!
മുട്ടുകുത്തുന്നു നമ്മളെന്നിട്ടുമൊരു കുഞ്ഞൻ-
വൈറസിന്റെ മുന്നിൽ, നിസ്സഹായരായി!
ഇത്രയൊക്കെയായിട്ടും മനുഷ്യന്റെയഹങ്കാരം
കുറയുന്നില്ല,യവനൊട്ടു നന്നാകുന്നുമില്ല.
പഠിക്കുന്നില്ല മനുഷ്യനെത്ര കണ്ടാലും കൊണ്ടാലും
ഒരു തൃണമാണ് നമ്മളീലോകത്തിലെന്നറിയുന്നില്ലവൻ,