മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

madhavan-k

ചാരുകസാരയിൽ
ചാരിക്കിടപ്പൊരാൾ 
മേൽമുണ്ടുമായി,
ചാരെയന്നത്തെ 
ദിനപ്പത്രം.
നിവർത്തി നോക്കുന്നു 
ചരമകോളം.  

മുന്നിൽ മുത്തശ്ശി
മുറുക്കാൻ ചെല്ലവും നീട്ടി, 
തലക്കെട്ടു വായിച്ച്‌. 

മതിമതി കാലമേ 
ഈ വെറും തോന്നൽ! 

ഇന്നെൻ മുത്തശ്ശി 
ടിവിയും കണ്ട് 
സോഫയിൽ 
ചടഞ്ഞിരിപ്പുണ്ട്, 
ചാരെ മുത്തശ്ശൻ 
മൊബൈലിൽ 
തിരയുന്നേതോ 
ന്യൂ ഗെയിം...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ