പ്രണയത്തെയവൾ വിളിച്ചു നുറുങ്ങുന്ന നോവോടെ,
പേമാരിയോ, പ്രളയമോ?
അതൊരു പെയ്തിറങ്ങലായിരുന്നു
നനഞ്ഞിറങ്ങിയ കുളിരിന്റെ വശ്യതയിൽ,
മോഹങ്ങൾക്ക് ചിറക് വച്ച് കിതപ്പുകളിൽ വിറപ്പൂണ്ട്,
വിയർത്തിറങ്ങിയപ്പോൾ, അറിഞ്ഞില്ല!
ആ വിശാലമായ മാറും, കരുതലിന്റെ കരങ്ങളും മോഹിപ്പിച്ച വാക്കുകളും,
ജലരേഖകളായിരുന്നു എന്ന്,
ഏറ്റ നോവ്, വല്ലാത്ത പ്രളയമായിരുന്നു,
കരകയറാനാവാതെ എല്ലാം നഷ്ടപ്പെട്ട തരുശുഭൂമി,
വിത്തെറിയലില്ല, നടീലില്ല,
ദുരന്തഭൂമിയിൽ അവശേഷിച്ച കണക്ക് പുസ്തകതാളുകളിൽ കൂട്ടുവാനോ, കിഴിക്കുവാനോ കഴിഞ്ഞില്ലെങ്കിലും,
വീണ്ടും എപ്പോഴോ
മനസ്സിന്റെ കോണിൽ പുതുനാമ്പുകൾ, പച്ചപ്പ്,
മഴയുടെ സംഗീതം അതിൽ ലയിച്ചിറങ്ങി,
മോഹനവാക്കുകളിൽ അലിഞ്ഞിറങ്ങി മറവിയുടെ മടിതട്ട് എന്നും ഒരനുഗ്രഹമാണല്ലോ.