ജീവിത യാത്രയുടെ ഓട്ടത്തിലെന്നും;
കുതിരയെപ്പോലെ കുതിച്ചിടേണം.
വന്യമായ സത്യത്തിൻ പ്രതിസന്ധി നേരം;
സിംഹത്തിനെ പ്പോലെ ഗർജ്ജിക്കണം.
കള്ളങ്ങൾ പൂവായ് വിരിയുമ്പോൾ;
ആനയെ പോലതു ചവിട്ടി_മെതിക്കണം.
ലക്ഷ്യങ്ങൾക്കു വിലങ്ങാകും ശവചിന്ത;
ഒക്കെ കഴുകനെ പോലെ വിഴുങ്ങിടേണം.
പരാജയഭീതികൾ പിൻതുടർന്നാലും;
ചിലന്തിയെ പോലെ പരിശ്രമിക്കേണം.
അപവാദങ്ങൾ കേൾക്കുന്ന നേരം;
ഭൂമിയെ പോലെ ക്ഷമയോടെ നിൽക്കണം.
പ്രതിസന്ധി പ്രളയമായ് വരുന്ന നേരം;
ഉറപ്പുള്ള പർവ്വതത്തെപ്പോലെയാകേണം.
സമ്പാദ്യമോക്കെ കവർന്നുപോയാലും;
തേനീച്ച പോലെ വീണ്ടും വളരെണം.
കളങ്കം തോനുന്ന നേരത്തിലെല്ലാം;
ബാല്യ വിശുദ്ധിതൻ നിർമലതയോർക്കുക.
സഹായങ്ങൾ ചെയ്യുന്ന നേരമെല്ലാം;
ഭലവൃക്ഷങ്ങൾ പോലെ മനസ്സാകണം.
സനേഹം കോടുക്കുന്ന നേരമെല്ലാം;
ഒരമ്മയുടെ ഹൃദയമായ് മാറിടേണം.
ദാനങ്ങൾ ചെയ്യുന്ന നേരമെല്ലാം;
കൈകൾ പ്രകാശിതമാകണം സൂര്യനായി.
നൻമ്മ മനസ്സെന്നും വിശാലമാം ആകാശമായ്;
ഒരിക്കലും മറയാത്ത നക്ഷത്രങ്ങളുണ്ടാകട്ടെ