നിദ്രയിലാണ്ട പൂവ് ഒരിറ്റു രക്തത്തിൽ ഉറക്കമുണരുന്നു. ദീർഘമാം നിദ്ര
വിട്ടൊഴിയാൻ എന്നെ ഓർമ്മിപ്പിച്ചു,
അഞ്ചാറു ദിവസം മുമ്പേ.
ആദ്യമൊരല്ഭുതം, സ്നേഹസുഗന്ധം
പിന്നെ വേദന, ഉപദേശം ഭയം. എന്തിനോ -
വേണ്ടിയെന്നെ പ്രാപ്തയാക്കി പോലും.
ഇതളിന്റെ നിറം കൂടിയെന്ന് ഒരു പക്ഷം
വാട്ടമുണ്ടെന്ന് മറുപക്ഷം, രണ്ടും സത്യാ-
ന്വേഷികൾ തന്നെ, പെണ്ണിന്റെ രക്തമൂറ്റി
ചൂടുകായുന്നവർ.
വീണ്ടും കാറടുത്തു ,പുഴയൊഴുകുന്നു
നീന്തിത്തുടിക്കാൻ കൊതിച്ചവർ മാറി നിന്നു.
പേടിയല്ല ഒരറപ്പ്, മാറി നിന്ന് " fbൽ "പരതി -
നീതി തേടി.,
ആ ദിവസങ്ങളിൽ നിനക്ക് കൂട്ടായി നെഞ്ചോട്
ചേർക്കാൻ ഞാനുണ്ട് ? മതി പൂരം പെരുപ്പിക്കാൻ.
വിജലമ്പിച്ച കുറേ ലൈക്കും വേദനയും
ബാക്കിയായി.
കമന്റിൽ എന്തോ കണ്ടു പിടിച്ച സന്തോഷം
തളംകെട്ടി നിന്നു ,നന്മമരങ്ങളുടെ മൊത്ത -
കച്ചവടത്തിനുതകുന്ന വിധം.
ആഹാ! എത്ര സുന്ദരം അവർണ്ണനീയം
എന്റെ നാട് !