മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Padmanabhan Sekher)

വരണ്ട തീക്കാറ്റ്
വികാരമറ്റി വീശി
വിരിമാറിലെങ്ങും
വിയർപ്പിന്റെ ഗന്ധം.

ഇതളിട്ട പൂക്കൾ
ഇതളറ്റു പോയി
ഇതളറ്റ പൂക്കൾ
ഇരയാക്കി പക്ഷി.

വികാരമറ്റ സന്ധ്യ
ഇരുൾ തേടിപ്പോയി
ഇരുട്ടിൽ മറഞ്ഞു
ഇരതേടിയ പക്ഷി.

വിചിത്രം ഈ വിണ്ണ്
വികലം ഈ മണ്ണ്
വിജനം ഈ പാത
വിരളം ഈ യാത്ര.

വിളിപ്പാടകലെ
വിളിക്കുന്നൊരു
വിരഹിണി
വികാരത്തോടെ.

അലസമേറിയ മനം
വിറങ്ങലിച്ച വികാരം
ആരെയോ പറ്റി
വിലയറ്റ വിചാരം.

നടന്നകന്നു പോയി
വിചിത്രം ഈ സന്ധ്യ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ