മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എപ്പോൾ പ്രാർത്ഥിച്ചാലും വന്നെത്തുന്നെന്റെ
ഹൃത്തിൽ, ഞാനാരാധിക്കുന്ന ദൈവവും;
എന്റെയുൾക്കാമ്പിലെ ശ്രേഷ്ഠ ഭക്തിയിൽ
എന്നോടൊപ്പം ചേരുന്നെന്റെ ദൈവവും!

ദൈവത്തിങ്കൽ നമ്മെത്തന്നെ നാം സമർ-
പ്പിച്ചാൽ, ശാന്തമാകും മനസ്സിൻ ദുഃഖം;
നമ്മിൽ മുറ്റിനിൽക്കും ദുഷ്ടചിന്തകൾ,
മാറി സമ്പന്നമായിടും ഉൾപ്പൂവും. 

ക്രോധവും മോഹവും വെടിഞ്ഞിട്ടു നാം
ധർമത്തിൻ പാതയിൽ സഞ്ചരിക്കണം;
ആശ്രയം നൽകണം നിരാലംബർക്കും
സ്നേഹത്തോടെപ്പോഴും പ്രവർത്തിക്കണം!

എപ്പോഴും ദൈവവിശ്വാസം ഉള്ളത്തി-
ലുണ്ടായാൽ, ചെയ്യുംകർമങ്ങളിൽ നീതി-
കാണിച്ചീടുകിൽ; വന്നുചേരും മോക്ഷം,
ജീവിതത്തിൽ വേറെന്തു നേടാൻ നമ്മൾ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ