മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
കത്തിയെരിഞ്ഞമരുന്നൊരാ ചിതക്കരികിൽ ഒരാളിരുന്നുരുകിയെഴുതുന്നുണ്ട്...
കവിതയോ?
അല്ലൊരുചരമഗീതം.
കൊന്നതാരെന്നറിയാതെ  ചത്തൊരു പ്രണയത്തിനായി.
ചുംബിച്ചു തീരാതെ, ചുംബനങ്ങൾ കാത്തൊരു അധരങ്ങളെ നിങ്ങൾക്കായ്.
അനുരാഗപുഷ്പങ്ങൾ തളിരിട്ട കരളിനായി,
കുറിക്കപ്പെടുന്നുണ്ട്.
കോർത്തവിരലുകൾ മഷിപടർത്തിയൊരു സ്മരണത്താളുകളിൽ തീ പടരുന്നുണ്ട്.
ചേർന്നിരുന്ന നിമിഷങ്ങൾ രചിച്ച വരികൾ ചാരമായി പുരളുന്നുണ്ട്.
ഒരു ഗീതത്തിന്റെ ബാക്കിയായ വരികളുണ്ട്,
നിന്നക്ഷികൾ പൂർത്തിയാകാതെ പറഞ്ഞ പ്രേമഗീതത്തിന്റെ,
അതും ജ്വലിക്കട്ടെ, മരിക്കട്ടെ, ചാരമായി കാറ്റിൽ അലിയട്ടെ.
ഒടുവിൽ കനവുകളാൽ നാം നെയ്തൊരു തൂവാല കനലുകളായി അവശേഷിപാകുന്നുണ്ട്,
അതിൽ ഞാൻ വരികൾ കുറിക്കാം.
നമ്മിൽ ജനിച്ചു, ജീവിച്ചൊടുങ്ങിയൊരാ ഭാഷയില്ലേ.
നീയും ഞാനുമായപ്പോൾ ആത്മാവ് നഷ്ടമായൊരു ഭാഷ,
അതുകൊണ്ട് കുറിക്കാം.
നിനക്കായി, എനിക്കായി
അകാലത്തിൽ പൊലിഞ്ഞ നമ്മുക്കായി.
ഗീതങ്ങളുടെ അവസാനവരികൾക്കായി,
ശവപുഷ്പങ്ങൾക്കും,
അഞ്ജലികൾക്കുമശ്രുക്കൾക്കുമായി,
അണയാത്തൊരീ ചിതക്കായി,
എന്റെ മാത്രം കാത്തിരിപ്പിനായി,
ഒരു ചരമഗീതം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ