ബുദ്ധൻ മരിച്ചിരിക്കുന്നു.?
അദ്ദേഹത്തിൻ്റെ ആയൂർരേഖപ്പോലെ
ഇടുങ്ങിയ വഴിയിലൂടെ
ഞാനിന്നെൻ്റെ കുതിരയെ തെളിക്കുന്നു.
പാതക്കിരുവശം വെട്ടുകിളിക്കൂട്ടം കവർന്നൊരൻ കൃഷിത്തോട്ടം
മറുവശം ചെന്നായകുട്ടം
ചവച്ചുതുപ്പിയെൻ പുരയിടം.
കബന്ധങ്ങൾ വേതാളങ്ങൾ
ആർത്തനാന്ദങ്ങൾ
പട്ടിണി നക്കിത്തുടച്ച
പേക്കോലങ്ങൾ
സ്മൃതിയിലെ സമൃദ്ധിയുടെ
ശലഭശുഷ്ക്കങ്ങൾ തൂങ്ങിയാടുന്ന
ചിലന്തിവലകൾ
ശരിയാണ് ബുദ്ധൻ മരിച്ചിരിക്കുന്നു.