മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തന്റെ വെങ്കല പ്രതിമ
നാൽക്കവലയിൽ സ്ഥാപിക്കണം,
അന്ത്യാഭിലാഷം അറിയിച്ചാണ്
അച്ഛൻ മരിച്ചത്.


സഹജരെ പ്രചോദിപ്പിച്ച,
പിന്മുറക്കാർക്ക് മാർഗദർശകമായ
ചെയ്തികളൊ, നിർമിതികളൊ
കണ്ടുകിട്ടാതെ,
ജീവിതവഴിയിൽ അലഞ്ഞു തളർന്ന
കണ്ണുകൾ എന്നേയ്ക്കുമായ്
കൂമ്പി അടഞ്ഞു പോയതിനു തൊട്ടുമുമ്പ്,
എന്റെ മടിയിൽ,
അക്ഷരവും,ശബ്ദവും വരണ്ടുവീണ,
കരിഞ്ഞ ചൊടികളിൽ
ഇറ്റു വെള്ളം പകരാനാകാതെ
ഞാനാമരണം കണ്ടു.

കൃഷികർമിയായ മുത്തച്ഛന്റെ
മൺവെട്ടി കേടുവരാതെ,
കഷ്ടജീവിതത്തിലത്രയും
ഉപയോഗിച്ച ശ്രദ്ധാലുവായ
പൈതൃകസംരഷകൻ
നാൽക്കവലയിൽ
വെങ്കലപ്രതിമയാൽ ഓർമപ്പെടാനർഹനാണോ?

തെക്കേപ്പമ്പിൽ എരിഞ്ഞമർന്ന ചിതയിടം
പുല്ലുപിടിച്ചു കാടായിത്തീർന്നെങ്കിലും
ആ സന്ദേഹം ഉള്ളിൽ
ചിതപോലാളുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ