mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു കുഞ്ഞു സ്വപ്നമെങ്കിലും കാണാത്ത,
മനുജർ കാണുമോയീ ഭൂവിൽ സംശയം.
ഒരു മൂളിപ്പാട്ടാണെങ്കിലും പാടാത്ത-
യൊരു മർത്ത്യൻ കാണുമോയീ ധരിത്രിയിൽ.

അഭിലാഷങ്ങളും സ്വപ്നങ്ങളും കൊണ്ടു

ഹൃദയത്തിൽ, സ്വർണക്കൂടാരങ്ങൾ തീർത്തു;

സുഭഗത്വം മുറ്റിനിൽക്കുന്ന നാളുകൾ,

വരുമെന്നു പ്രതീക്ഷിക്കുന്നു മാനവർ.

 

അകതാരിൽക്കാണുന്ന സ്വപ്‌നമൊക്കെയും

വെറുതേയാകാതിരുന്നാൽ സന്തോഷിക്കാം;

ഇനി മുന്നോട്ടുള്ള കാലങ്ങളിൽ പ്രതീ-

ക്ഷകളെല്ലാത്തിനും സാഫല്യം കാണുമോ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ