മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
ഒരിറ്റ് ദാഹജലത്തിനായി
ഒരു കിണർ നാവ് നീട്ടുന്നു.  
ഒരു ചെറു കുളിരിനായി
മഞ്ഞുകാലം വിറയ്ക്കുന്നു.
 
ഒരു പൂവിനു വേണ്ടി
വസന്തം കൈ നീട്ടുന്നു.
 
ഒരു ശമന താളത്തിനായി
നാഗം തല ഉയർത്തുന്നു.
 
ഒരു പ്രണയത്തിനു വേണ്ടി
ഹൃദയം തുടിക്കുന്നു.
 
ഈ വരവേൽപ്പുകൾക്കായി
കാലം കാത്തിരിക്കുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ