എന്തെങ്കിലും പറയണമെന്നുണ്ട്
നാവ് മരിച്ചിരിക്കുന്നു
എന്തെങ്കിലും എഴുതണമെന്നുണ്ട്
വിരലുകൾ തളർന്നിരിക്കുന്നു
എന്തെങ്കിലും കേൾക്കണമെന്നുണ്ട്
കർണ്ണപടം അടഞ്ഞിരിക്കുന്നു
എന്തെങ്കിലും കാണണമെന്നുണ്ട്
കാഴ്ച്ച മങ്ങിയിരിക്കുന്നു
വിശാലമായി ചിന്തിക്കണമെന്നുണ്ട്
സ്വതന്ത്രമായി വിഹരിക്കണമെന്നുണ്ട്
പക്ഷേ, തളക്കപ്പെട്ടിരിക്കുന്നു...
കിളിക്കൂട്ടിലെന്ന പോലെ...
കിളികളെ കൂട്ടിയിട്ട്
വളർത്തരുതെന്നാണ്...
ജനാധിപത്യമെന്ന്
വാഴ്ത്തപ്പെടുന്ന കിളിക്കൂട്ടിൽ
മനുക്ഷ്യരെ തളക്കാം...
ഏകാധിപതികൾക്ക്
വിഹരിക്കാം
പടയോട്ടം നടത്താം
പണ്ടത്തെ നാടുവാഴികൾ
ഇന്നത്തെ ഭരണവർഗ്ഗത്തിന് വഴികാട്ടികളാണ്
ബന്ധനസ്ഥരെങ്കിലും
കപ്പം കൊടുക്കാൻ വിധിക്കപ്പെട്ടവർ
പ്രജകൾ.... പ്രജകൾ മാത്രം....