എൻ പ്രാണനാഥൻ
വരുകില്ലറിയാമെനിക്ക്-
ന്നാലും വിരിയാതിരി-
ക്കുവാനവില്ല *തമിയിലും.
അലിവോലുന്ന നിൻ
തളിരംഗുലി തഴുകാതേ
താന്തമയെന്നിതളുറങ്ങാതേ,
ഒരുമഞ്ജു ഹർഷമായ്
നീവരുവോളം, തുളുമ്പുന്ന
ലാസ്യമായ് മിഴികൾപൂട്ടാതേ!
മൃദുപരിമളം പൊഴിച്ചു,
വിരഹിണിയായി നിൽപൂ
മിഴിനീർതൂവിയ യാമിനിയിൽ.
ധവള കോമളാമാം
പാണികൾ നീട്ടിയെൻ
തളിർദളങ്ങളേ
ധന്യമാക്കിടുവാൻ,
മുകിൽശീലനീക്കി
മൃദുമന്ദഹാസക്കതിർ
താരാപഥങ്ങളിൽ
ച്ചൊരിയും വരേയും,
ദു:ഖാർത്തയായി ഞാൻ
കാത്തിരിക്കാം.
*തമി = രാത്രി, ഇരുൾ