മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

onappookkal by Sohan

Sohan

താഴ്വരകളില്‍ കുന്നിന്‍ചെരുവുകളില്‍
തടാകക്കരയില്‍ ഒറ്റയടിപ്പാതകളില്‍
കാവുകളില്‍ വിടര്‍ന്നു നില്‍ക്കും 
അനേകപുഷ്പങ്ങള്‍.


തുമ്പയിലും തുളസിയിലൂം
മുക്കുററിയിലും മന്ദാരത്തിലും
 പ്രതിഫലിക്കും മഴവില്‍നിറങ്ങള്‍.  
 പ്രക്യതിയുടെ വര്‍ണ്ണപ്രപഞ്ചം.
പച്ചപ്പുല്‍ത്തകിടിക്കള്‍ക്ക് മുകളില്‍
വൈഡ്യൂര്യം പോല്‍  തിളങ്ങും സുര്യന്‍ 
വസന്തോത്സവത്തിന്‍ടെ ആരംഭം.
ഓണാഘോഷത്തിന്‍ടെ 
ഓര്‍മ്മപ്പെടുത്തലുകളുമായി
ഇരുണ്ടും തെളിഞ്ഞും
അകലുന്ന മഴമുകിലുകള്‍ക്കൊപ്പം
പൂക്കളങ്ങള്‍ക്കും 
അരിപ്പൊടിക്കോലങ്ങള്‍ക്കും
മുകളിലൂടെ വീശിയടിയ്ക്കുന്ന
സുഗന്ധവാഹിയാം മന്ദമാരുതന്‍
ഒരു വട്ടം കൂടി ഓണസങ്കല്‍പ്പങ്ങളുടെ 
സ്വപ്നതേരിലെത്തുന്ന ചക്രവര്‍ത്തി

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ