പെരുമഴതോര്‍ന്നീയിടവഴിയോരത്ത്
ചെറുകൈത്തോടിലൂടൊഴുകും
ജലപ്രവാഹങ്ങള്‍
ഇളംതെന്നലില്‍ മെല്ലെ
ഉലഞ്ഞുമാടിയും ഒഴുകിയെത്തുന്നു
ഒരു കടലാസ് തോണി
ഉടമയാരെന്നറിയില്ല,ലക്ഷ്യമറിയില്ല
പുഴയാകാം കടലാകാം
ഒരു വേളയീ കളിവള്ളം മുങ്ങാം
ലക്ഷ്യം തെറ്റി അലയാം
മണ്‍തിട്ടിലുറച്ചു പോകാം
മഴനീര്‍പ്രവാഹം വറ്റി വരണ്ടേക്കാം.
ഒരു നിശ്ചയവുമൊന്നിനുമില്ല.
നീര്‍ക്കുമിള പോല്‍ ജീവിതയാത്ര പോലിടയില്‍ വച്ചീ കടലാസ് തോണി
തന്‍ യാത്ര മുടങ്ങിയേക്കാം
പരസ്പരം പഴി ചാരിയും
അനര്‍ഹമാം ധനത്തിനും സ് ഥാനത്തിനും
കലഹിച്ചും നിര്‍ത്ഥകമായ്
മുഴുവനായുസ്സും നെട്ടോട്ടമോടി
ഒടുവില്‍ കേവലസ്മ്യതിയായ്
നിഷ്പ്രഭരായ് ചിലര്‍
കടലാസ് തോണികളായ് അരങ്ങൊഴിയുന്നു ശൂന്യരായ് മറയുന്നു.