മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വന്നല്ലോ വീണ്ടും നല്ലയൊരോണം
മാവേലിമന്നന്റെ ഓർമയുമായ്!

ആഘോഷിക്കണം ഈ ഓണത്തേയും
എന്നത്തേയുംപോലെതന്നെയതും!

മാവേലിമന്നൻ വാണൊരു നാട്ടിൽ
മാലോകരെല്ലാം സന്തോഷത്തോടേ...

തമ്പുരാനെത്തും സമയത്തിന്നായ്
ആഘോഷമായിയിന്നുമുതൽക്കും!

അത്തം തുടങ്ങി പത്തു ദിനങ്ങൾ
മാവേലിനാട്ടിൽ ഉത്സവമല്ലേ!

വിസ്മരിക്കുമോ കേരള മക്കൾ
മാവേലിമന്നന്റെയാ നാളുകൾ!

മാവേലിമന്നൻ വാണൊരു കാലം
വന്നൊന്നുകാണാൻ കൊതിയാമാർക്കും!

ആ നല്ലകാലത്തിൻ ഓർമയുമായ്
ഒന്നിച്ചു നീങ്ങണ്ടേ നമ്മളെല്ലാം.

ജാതിമത വൈരങ്ങളില്ലാത്ത
നല്ലൊരു നാളുകൾ വന്നുചേരാൻ...

കൂട്ടമായ് നമ്മൾക്കു പ്രാർത്ഥിക്കുവാൻ
ഈ പൊന്നോണനാൾ തുണയാവട്ടെ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ