കുട്ടികളുടെ കളിപ്പാട്ടം മാത്രമല്ല
മുതിര്‍ന്നവരുടെതുമാണ്...!!
പിടിച്ചിരിക്കുന്ന കൈപോലെ
നിര്‍വചിക്കപ്പെടുന്നത്...
ചിലവ തളര്‍ന്നിരിക്കുന്നു
ഒരുന്തലിനോ തള്ളലിനോ അടിപ്പെടാതെ
ചിറകുവെച്ചു പറക്കും ചിലത്
മുറുക്കിയ കയ്യിനെപോലും തട്ടിമാറ്റി
ആകാശപ്പൂക്കളെ പറിയ്ക്കാൻ
ചരടിലൂടെകുതിക്കും...
എവിടെയെങ്കിലും ചെന്ന് തലതല്ലി വീഴും...
ഞാന്‍ ശ്രദ്ധിയ്ക്കാറുണ്ട്
എല്ലാ പട്ടങ്ങളുടെയും
മനസിലില്ല, ആകാശങ്ങള്‍.
ചിലവ ഭൂമിയെപ്രണയിക്കുന്നു
ചിലത് ഇടയിലെ നിസ്സംഗതയെ
ചിലവ മാത്രംപറക്കും
ചക്രവാളത്തിലേക്ക്
സൂര്യനെയൊന്നുതൊട്ട്
ആകെ വിജ്രംഭിച്ച്
തിരികെവരും
അടിമുടിപൂത്തുനില്‍ക്കും...
പിന്നീടാണ്
പിന്നീടാണ്
ഭൂമിയിലെഎല്ലാ ചരടുകളും
അറുത്തുമാറ്റപ്പെടുക
പിന്നീടവര്‍ പട്ടങ്ങള്‍തന്നെയായിരിക്കും...
പട്ടങ്ങള്‍ മാത്രം...