മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ചിത്രശലഭത്തിന്റെ വഴികളിൽ കെണിവിരിച്ചിങ്ങനെ കാത്തിരിക്കരുതെന്ന് ചിലന്തിയോട് ഞാൻ. ആകാശത്തിന്റെ ചരിവുകളിൽ അപകടം പതിയിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണിതെന്ന് മറുമൊഴി.
അസ്തമയ സൂര്യനെക്കണ്ട് രജസ്വലയായവളെ സുര്യകാന്തിപ്പാടം കാട്ടി മടങ്ങുംവഴി പറയാതെ പെയ്ത മഴയവളുടെയുടലിലൊരു ശത്രുരാജ്യത്തിന്റെ ഭൂപടം വരച്ചു. യുദ്ധ ഭീതിയിലും ഇരുട്ടിനൊപ്പമൊരാളതിന്റെ അതിർത്തി പങ്കിടുന്നു! ഇതെന്റെയാകാശം ഇതെന്റെയും ഭൂമിയെന്നുറക്കെപ്പറഞ്ഞൊരു കാശിത്തുമ്പ ഇന്നു പുലർച്ചെ മരിച്ചിരിക്കുന്നു. വിട്ടൊഴിയുവാനാവതില്ലെങ്കിലും ഒരു മഴയിലും നനയാത്ത വിസ്മൃതിയുടെ ചില ഉപ്പളങ്ങളിൽ ഞാനുയിർക്കുമെന്നവളുടെ മരണക്കുറിപ്പാരോ കണ്ടെടുത്തിരിക്കുന്നു.