(Aline)
വായിക്കാനും എഴുതാനും
കൂട്ടുക്കൂടാനും ഇഷ്ടപ്പെടുന്ന
ഒരു പുഴുവാണ് ഞാൻ;
പുസ്തകത്താളുകൾ മറച്ചീടും,
അക്ഷരക്കൂട്ടങ്ങളിൽ ഇഴയും,
അറിവിൻ കൊമ്പുകളിൽ കയറീടും;
പുഴുവാണ് ഞാൻ.
ഒരുനാൾ ഞാൻ പറന്നുയരും,
വർണ്ണച്ചിറകുകളോടെ!
കാണാൻ ചന്തമുള്ള പൂമ്പാറ്റയായി;
പുതിയ മാറ്റങ്ങൾക്ക്
കൈതാങ്ങാവാൻ.