(പൈലി.0.F തൃശൂർ.)
മധുരസ്വപ്നത്തിൻ മണിയറയിൽ,
നിൻ മാംഗല്യ മലരുകൾ പൂത്തുനിന്നു.
പ്രേമോദാരനായ് ഞാനരികിൽവന്നു,
മംഗല്യസൂത്ര മണിയിച്ചുനിന്നെ.
മനസ്സിൻ്റെ മോഹം സഫലമായി,
മധുരക്കിനാക്കൾ പൂവണിഞ്ഞു.
ഇന്നാണു പെണ്ണേ നിന്നാദ്യരാത്രി,
ഇന്ദീവരങ്ങൾ പൂത്തരാത്രി.
സ്വപ്നാടകയായ് നീ നിൽക്കുന്നുവോ,
സൗരഭ്യം നിറയുമീ മണവറയിൽ.
ആദ്യാനുരാഗത്തിലൊന്നു ചേരാൻ,
ആത്മസഖീ നീയടുത്തുവരൂ.
അനുദിനം പൂക്കും നിൻപൂവല്ലരി,
അനുരാഗസൂനമായ് വിടരുമെന്നും.
അനുവാദമില്ലാതെ സംഗമിക്കാനെൻ,
ആത്മാവൊരുങ്ങിയ ധന്യനിമിഷം.
ഇതളുകൾ മെല്ലെ പൊഴിഞ്ഞു നിൻ്റെ,
പ്രണയപരാഗം ഞാൻകവർന്നെടുത്തു.