മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പന്നിപ്പനി പടരുമ്പോൾ പന്നികളെ കൊല്ലാം
പക്ഷിപ്പനി പടരുമ്പോൾ
താറാവിനെ കൊല്ലാം
കോഴികളെ കൊല്ലാം
അവ കർഷകന്റതാണ്.


നഷ്ട പരിഹാര വാഗ്ദാനം മാത്രം മതി
തെരുവ് പട്ടികക്ക് പനിപിടിക്കില്ല
ഭ്രാന്ത് ലോകരാജ്യസഭ അംഗീകരിച്ച അസുഖമല്ല
വിലകൂടിയ പ്രതിരോധം വിൽക്കാനുള്ളതാണ്
മനുഷ്യനും നായ്ക്കും സമനില ഏതു നിമിഷവും തെറ്റാം
തെറ്റണമെന്നാണ് അവിശ്വാസികളായ ഭരണകർത്താകളുടെയും പ്രാർത്ഥന.
സത്യം പറഞ്ഞാല്‍
പ്രാർത്ഥന ഇന്നല്ലെങ്കില്‍
നാളെ ഫലിക്കും
പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങൾ ഉണ്ടല്ലോ
കന്നി മാസത്തിൽ ചന്ദനതിരികൾ വിറ്റഴിയട്ടെ
ഓരോന്നിനും  ഓരോന്നിനും ഓരോ കാരണങ്ങൾ ഉണ്ടല്ലോ
ശുനകനും ഒരു നിമിത്തം മാത്രം.....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ