mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


(രാമചന്ദ്രൻ, ഉദയനാപുരം )

പൂനിലാവു പുഞ്ചിരിച്ചു നിൽക്കുന്ന രാവിന്റെ
സൗന്ദര്യമിഷ്ടപ്പെടാത്തവരുണ്ടോയിവിടെ!

പ്രലേയബിന്ദുക്കളിറ്റിറ്റു വീഴുന്ന നിശയെ,
പ്രണയിക്കാത്തതായിട്ടാരെങ്കിലുമുണ്ടോ! 

ചന്ദ്രികയിലലിഞ്ഞൊഴുകിയെത്തും കുളിർ-
തെന്നലിൻ തലോടലെത്ര, യാസ്വാദ്യം!

കൗമുദിയിൽ കുളിച്ചു നിൽക്കും രാവിന്റെ
സൗന്ദര്യം വർണ്ണനക്കതീതമാണെങ്കിലും;  

നിശയുടെ മറവിൽ ചെയ്തുകൂട്ടും ക്രൂരതകളെത്ര 
ദയനീയമാണെന്നു കൂടിയോർക്കണം നമ്മൾ! 

എത്രയെത്ര ദാരുണ സംഭവങ്ങ,ളരങ്ങേറുന്നു 
നിത്യവുമെന്നപോലിവിടെ,യെന്തു പറയാൻ! 

ഭയക്കുന്നു സ്വൈരമായിട്ടൊന്നു സഞ്ചരിക്കാൻ,
മനുഷ്യജീവിതം തന്നെയെത്ര ദുസ്സഹമായിവിടെ. 

ഇതിനൊരു മാറ്റം നമുക്കു പ്രതീക്ഷിക്കാമോ,
മനുഷ്യന്റെ സുഖജീവിതം സാധ്യമാകുമോയിവിടെ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ