മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Ramachandran Nair)

ഏകാന്തമായൊരെൻ ജീവിത വഴിയിൽ,
എങ്ങോ കണ്ടുമുട്ടി ഞാൻ നിന്നെയും.

എന്തിനെന്നറിയില്ലായെൻ മിഴികൾ,
നിൻ മനോമുകുരത്തിലലിഞ്ഞു പോയി.

നിന്നെക്കണ്ടതാം നിമിഷം മുതലെന്നിൽ,
അങ്കുരിച്ചനുരാഗത്തിൻ മുകുളങ്ങൾ.

എങ്ങോ മറഞ്ഞുപോയ്‌ നീ,യെന്നിൽ
പ്രേമത്തിൻ നറുവസന്തം വിതറി!

ചൊല്ലുവാനേറെയുണ്ടെനിക്കു നിന്നോട്,
കാണുവാനില്ല നിന്നെയൊരുനാളും.

തേടിയലഞ്ഞിടുന്നു ഞാൻ, നിൻ മുഖമൊന്നു 
കൺകുളിർക്കെ കണ്ടിടാൻ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ