മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(T V Sreedevi Amma) 

ഇനിയുമേറെ ദൂരമുണ്ട് തീരമൊന്നണയുവാൻ,
ഇനിയുമേറെ നേരം ഞാൻ തുഴഞ്ഞിടേണമാഴിയിൽ.

അങ്ങകലെക്കണ്ടിടുന്നു  തീരമെന്ന സ്വപ്നവും,
കൈ കുഴഞ്ഞു പോയിടുന്നു ഞാൻ തളർന്നു പോകുമോ?

തിരകളൊക്കെയുമടങ്ങി കടലുറങ്ങി ശാന്തമായ്‌,
തിരകളെന്റെ ഹൃത്തിൽ മാത്രമലയടിച്ചിടുന്നിതാ.

ഇന്ദ്രനീല ശോഭപൂണ്ടുറങ്ങിടുന്നൊരാഴിയും,
താരകപ്പൂമാലചാർത്തി ശോഭയാർന്ന വാനവും.

പൂനിലാവു പെയ്തുകൊണ്ടു പുഞ്ചിരിക്കുമമ്പിളി,
മേലെയുണ്ട് കൂട്ടിനായി എന്നെയാഗമിച്ചിടാൻ.

മോഹനങ്ങളായ കാഴ്ചയേറെയുണ്ട് ചുറ്റിനും,
ആസ്വദിച്ചിടാനെനിക്കു നേരമില്ല തുഴയണം.

തീരമെന്നെ മാടി മാടി വിളിച്ചിടുന്നുവെപ്പോഴും,
വേഗമെത്തിടാനവിടെക്കാത്തിരിക്കയാണുപോൽ.

തീരമെത്തിടുന്നതിന്നുമുൻപ് പൂർത്തിയാക്കിടുന്നതി -
ന്നനേകമായ കാര്യമുണ്ട് ചെയ്തിടട്ടെ ഞാനിനി.                  

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ