(പൈലി.0.F )
അലകടൽ കടന്നു നീവന്നു,
അഴലുന്ന ഭൂതലം തന്നിൽ.
അതിരുകൾ കടന്നു നീയണഞ്ഞു,
എരിയുന്ന ഹൃദയത്തിനുള്ളിൽ.
ഉറക്കെട്ടു പോയൊരീ മനസ്സിൽ ,
ഉറവയായ്മാറി നിൻ സ്പർശനം.
നിദ്രാവിഹീനമാം യാമങ്ങളെന്നും,
നിന്നെക്കുറിച്ചോർത്തിരുന്നു.
വിടരും പുലരിയിലെന്നും നിനക്കായ്,
പ്രതീക്ഷകൾ സ്വപ്നങ്ങൾ നെയ്തു.
അതിരൂക്ഷമായ് തുടരുന്നു ഭൂവിൽ,
കൊഴിയുന്ന ജീവൻ്റെ സ്പന്ദനങ്ങൾ.
ആരാരുമറിയാതെയെന്നുള്ളം,
നിൻ സഹനത്തിൻ പാതകൾ കണ്ടു.
അറിവില്ല ഭൂവിലീയന്ധകാരത്തിൽ,
അഗ്നിപോൽ പടരുന്നു വ്യാധിയെന്നും.
അലിവോടെ നിൻ കൃപയേകീടണേ,
അലയുമീ ആലംബഹീനരിലായ്.
അഴലുന്ന ഭൂതലം തന്നിൽ.
അതിരുകൾ കടന്നു നീയണഞ്ഞു,
എരിയുന്ന ഹൃദയത്തിനുള്ളിൽ.
ഉറക്കെട്ടു പോയൊരീ മനസ്സിൽ ,
ഉറവയായ്മാറി നിൻ സ്പർശനം.
നിദ്രാവിഹീനമാം യാമങ്ങളെന്നും,
നിന്നെക്കുറിച്ചോർത്തിരുന്നു.
വിടരും പുലരിയിലെന്നും നിനക്കായ്,
പ്രതീക്ഷകൾ സ്വപ്നങ്ങൾ നെയ്തു.
അതിരൂക്ഷമായ് തുടരുന്നു ഭൂവിൽ,
കൊഴിയുന്ന ജീവൻ്റെ സ്പന്ദനങ്ങൾ.
ആരാരുമറിയാതെയെന്നുള്ളം,
നിൻ സഹനത്തിൻ പാതകൾ കണ്ടു.
അറിവില്ല ഭൂവിലീയന്ധകാരത്തിൽ,
അഗ്നിപോൽ പടരുന്നു വ്യാധിയെന്നും.
അലിവോടെ നിൻ കൃപയേകീടണേ,
അലയുമീ ആലംബഹീനരിലായ്.