മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(Madhavan K)
 
അമ്മയെന്നും ചൊല്ലി
ഹൃദയത്തിൽ സൂക്ഷിക്കും,
അമ്മ മനസ്സെൻ്റെ നാട്.
 

ആറാട്ടുകടവിലെ
ദേവ ചൈതന്യത്തിൻ, 
ചൈതന്യ ഗന്ധമെൻ നാട്.
 

ഇലകളും പൂക്കളും
ഒന്നായ് ചിരിക്കുന്ന,
കുഞ്ഞു മനസ്സെൻ്റെ നാട്.
 

ഈറനണിഞ്ഞു
കുളത്തിൽ കുളിക്കുമ്പോൾ,
ഓർമ്മകളുണരുന്ന നാട്.
 

ഉമ്മയെന്നും ചിലർ
അമ്മച്ചിയെന്നും പേർ,
അമ്മമാർ ഉണരുന്ന നാട്.
 

ഊയലാടും നേരം
ഉണ്ണി മനസ്സിൽ,
നുരയുന്ന മോഹമെൻ നാട്.
 

ഋതുക്കൾ പൊഴിഞ്ഞാലും

പ്രകൃതി ചിരിക്കുന്ന,

മുക്കുറ്റിപ്പൂവുള്ള നാട്.
 

എവിടെയെൻ കൂട്ടുകാർ
മണ്ണിൻ്റെ കളികളും,
മണ്ണോടു മൺ ചേരുകില്ല.
 

ഏലേലം പാടുന്ന
പാടത്തെയീണങ്ങൾ,
യന്ത്ര മുരൾച്ചയിൽ തീർന്നോ!
 

ഐക്യമുണരും

മനസ്സുകൾ കോർക്കുന്ന,

പൂമാലയാണെൻ്റെ നാട്.
 

'ഒരിടത്തൊരിക്കൽ'
പഴങ്കഥ ചൊല്ലുവാൻ,
മുത്തശ്ശി മനമൊന്നു തേങ്ങി.
 

ഓർത്തോർത്തു രസിക്കുന്ന
നന്മയുടെ നാളുകൾ,
കാലത്തിൻ ശൂന്യതയെന്നോ?
 

ഔഷധക്കൂട്ടിൻ്റെ
ലഹരി നുരയുമ്പോൾ,
നെഞ്ചിടിപ്പോടെയെൻ നാട്.
 

അംബുജ നയനങ്ങൾ ദേവി
തൻ ചിരിയത്രേ, ആ
ദേവിയാണെന്നുമെൻ നാട്.
 

അമ്മയെന്നും ചൊല്ലി
ഹൃദയത്തിൽ സൂക്ഷിക്കും,
അമ്മ മനസ്സെൻ്റെ നാട്.
 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ