മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എത്രനാളായെൻ പ്രിയനേ ഞാൻ കൗതുകം പൂണ്ടു നിന്നെ കാത്തിരിക്കുന്നു....

നെയ്തിടുന്നു കാലമേകിയ സ്വപനമെന്നിൽ കല്യാണ കാഞ്ചനപട്ടുചേല.

അറിഞ്ഞിടാത്തോരു നവ വേദന വിരിഞ്ഞിടുന്നു മനസ്സിൽ നിറഞ്ഞിടുന്നൂ കിനാക്കളായിരങ്ങൾ.

വിടർന്ന പൂവാടിയിൽ നിരന്ന പൂക്കുലകൾ പടത്തീ പ്രണയ പരിമളം വീണ്ടുമെങ്ങും

ഋതുനിണം വീണപോൽ പൂലർക്കാലം നാണിച്ചു കാർമേഘ ചേലയാൽ മുഖം മറയ്ക്കുമ്പോൾ

കഥയൊന്നുമറിയാതെ ഉണരാതെ നാണമെന്റെ തലയിണ ചേർത്തുവച്ച് മയങ്ങിടുന്നു.....

വിരിയുന്ന മലർ വണ്ടിൻ മൂളലിൽ മധു ചുരത്തി അതുകണ്ടെന്നുള്ളിലും പോഴിയുന്നു തൂമരന്ത രസം...

പറവകളായിരം ചിറകടിച്ചുയരും പോൽ  കേട്ടു ഞാൻ എൻ കാതിൽ അകലത്തിലെവിടെനിന്നോ മൃദു മംഗല്യ മേളം

നെഞ്ചിൽ അലതല്ലി അനുരാഗ പഞ്ചാരി മേളം പാടുന്നു കാറ്റും ചിരിക്കുന്നിലകളും നിന്റെ വരവും കാത്തു കാത്തു നിൽക്കുമീ ഞാനും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ