ഒഴുകി ഒഴുകി
സ്വപ്നമെൻ അരികിൽ
വന്നന്നേരം
കാറ്റിൻ്റെ തലോടലിൽ
മാടി വിളിച്ചു പ്രക്യതി തൻ
പരവതാനിയിൽ
ഏകാന്തമായൊരു
യാത്രയിൽ കണ്ടതൊക്കെ
പഴമയുടെ സൗന്ദര്യമായിരുന്നു!
കാലം പിറകോട്ട് ചലിച്ചു
കാലം ജീവിതത്തെ പഠിപ്പിച്ചു.
കാലവും ജീവിതവും
ചിന്തകളെ വിറപ്പിച്ചു !
ചിന്തകൾ മാനസികമായി
വേദനകൾ നൽകി
വേദനകൾ ഇരുട്ടിലാക്കി
ഇരുട്ടിലെ മെഴുകുതിരി
വെട്ടത്തിൽ
പഠിച്ചവർ പാഠം മറന്നില്ല !
പാഠം പഠിച്ചവർ ജീവിതം പഠിച്ചു.
ജീവിതം പഠിക്കാത്തവർ
ഇന്നിതാ ജീവിതം
എന്താണെന്ന്
പഠിച്ചു കൊണ്ടിരിക്കുന്നു !