മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

എന്നോ തണുത്തുറഞ്ഞു പോയൊരു രാജ്യമാണത്...
ശിശിരമല്ലാതൊരു ഋതുവും ഓർമ്മ വരാത്തൊരിടം 

സന്തോഷങ്ങളോ സങ്കടങ്ങളോ
ഒരു ഭാവഭേദവുമുണ്ടാക്കുന്നില്ല
ചിരികൾ കൊണ്ട് കൊത്തിയടർത്തിയാലും
ആ മഞ്ഞുമലകൾ ഉറച്ചിരിക്കും

പ്രപഞ്ചം മുഴുവൻ
വെയിലിൽ കുളിച്ചു നിൽക്കുമ്പോഴും
അവിടമങ്ങിനെ നീലിച്ചു കിടക്കും..... 

ഉണ്ട്....
അങ്ങിനെയൊരു രാജ്യമുണ്ട്....
ഉള്ളിന്റെയുള്ളിലെവിടെയോ ആണത്....!!!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ