മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(പൈലി.ഓ. എഫ് തൃശൂർ.)

നഗ്നപാദത്തിൻ സ്‌പർശനമേറ്റൊരീ,
നാളുകൾ മാടിവിളിക്കുന്നുവെന്നെ.
നിഴലുകൾ മൂടുന്ന നാളെകൾക്കായ്...
ഊറുന്നു  മിഴികളിൽ അശ്രുകണങ്ങൾ.
വൃശ്ചികക്കാറ്റിൻ വിസ്മയങ്ങളിൽ,
പൊഴിയുന്നുവെന്നിലെ ആത്മദു:ഖം.

നീർക്കുമിളയായ് മറയുന്നു ജീവിതം,
നിദ്രയിൽനിന്നുമുണർന്നിടാതെ.
നീർപ്പക്ഷികൾ പോൽ പറന്നുയരുന്നു
നീരദങ്ങളിൽ മറഞ്ഞിടുന്നു.
വിരിയുന്ന മുകുളത്തിൽ ചാരുതകൾ,
നീറുന്ന സ്വപ്നമായ് തീർന്നിടുന്നു.

നിശാശലഭത്തിൻ നൊമ്പരങ്ങൾ,
രോദനങ്ങളായ് പ്രതിഫലിക്കുന്നു.
നീലജലാശയം തേടിയെത്തുന്നു
നിദ്രയില്ലാത്ത നീരജങ്ങൾ.
നിഴലുകളിലും സുഗന്ധം പരത്തി,
നിർവൃതിയടയുന്ന നിശാപുഷ്പങ്ങൾ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ