'ഞങ്ങൾ ഉറുമ്പുകൾ
ഈഭൂമി ഗോളത്തിൽ
സാമ്രാജ്യം സൃഷ്ടിച്ച്,
അച്ചടക്കത്തോടെ
മരുവുന്ന കുഞ്ഞൻമാർ!
മണ്ണ് തുരന്നുള്ളിൽ
പുരകളം അറകളും,
ധാന്യപ്പുരകളും
അന്തപ്പുരങ്ങളം
പണിയുന്ന ശക്തരിൽ
ശക്തരാണ്.
സാമൂഹ്യ ജീവനം
ശാന്തി സമാധാനം;
പാരസ്പര്യത്തിന്റെ
നേർപാതയിൽ,
അധ്വാനമാണ് ആത്മ-
ബലം!
വിശേഷ ബുദ്ധിയാൽ
കാര്യങ്ങൾ നീക്കുവാൻ,
വിശ്രമമില്ലാതെ വേല
ചെയ്വാർ!
ഒരു ചെറു ധാന്യവും
തനിയേ ഭുജിക്കില്ല
തുല്യമായ് പങ്കിട്ട്
വിളമ്പി നൽകും.
ഞങ്ങൾതൻ ലോകത്ത്
റാണിയും അടിമയും
ഭൃത്യരും മടിയരും
സുലഭമായ് ഒരുമയായ്
സ്നേഹമായ് വാണീടുന്നു.
ഞങ്ങളേക്കണ്ട്
പഠിക്കണം നിങ്ങളും
ജീവിത വിജയവും
ഐശ്വര്യവും.'