മൂവന്തി ചോപ്പിൽ മുങ്ങി താഴുന്ന സൂര്യകിരണങ്ങൾ...
ദൂരെ.. ദൂരെ
വർണ്ണാഭമായ സാഗരം.
അലയടിച്ചുയരുന്ന തിരമാലകൾ.
പറയാൻ ബാക്കി വെച്ചതെന്തോ...
പറയാൻ മറന്നു തിരിച്ചു
സാഗരം.. മനസിനെ വല്ലാതെ -തഴുകി
ഒരു തണുപ്പിന്റെ കുളിരും..
മനസാകെ വലിഞ്ഞു മുറുകി.
പുകഞ്ഞെരിഞ്ഞ.. തീ
മെല്ലെ അണഞ്ഞു പോയി.
കൺകുളിർക്കേ കണ്ടു -
ഞാൻ... നിന്നെ