tree

Anil Jeevus

ആകാശത്തേക്കുവേരുകളാഴത്തി 
പച്ചയുടുത്ത ഭൂമിയെ മേലാപ്പാക്കി
ഇല കൊഴിഞ്ഞ മരം -
ശീർഷാസനത്തിൽ ഒരു സന്യാസി !!
ആകാശത്തോടപേക്ഷയോടെ ചില്ലാവിരലുകൾ ! 
അവസാന നാളുകളിലാശ്രയമാകാശം !

എല്ലാമരങ്ങളുമുണങ്ങിവീഴുന്നതുമാകാശത്തേയ്ക്കാണ് !! 
ചൂടിന്റെ കഠിനതയിൽ നിന്ന് പ്രകാശപ്പരപ്പിലേയ്ക്ക് .

ഉണങ്ങുംവരെ വെളിച്ചം പോറ്റും
ഉണങ്ങിയാൽ മരം വെളിച്ചത്തെപ്പോറ്റും! 
സ്വർഗ്ഗത്തിലേക്കുള്ള വഴി -
നരകത്തിലൂടെ മാത്രം !!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ