thiru

usha P

കവിത 1: ഓർമ്മകളുടെ ഓണം. 

ഓർമകളിലുറങ്ങിപ്പോയ
മറവിക്ക്,
അരങ്ങിലേക്ക് വരാൻ
അവസരം കിട്ടാതെപോയൊരു
കലാകാരന്റെ ഭാവമാണ്....

ഓർമ്മകൾക്ക്,
അകാലത്തിലെത്തിയ
വിരുന്നുകാരന്റെ ഭാവവും.

എങ്കിലും ഓർമ്മകൾക്ക്
ഓണക്കാലമാണ്; 
ഓണത്തിന്റെ ഓണം പോലെ....

കവിത 2: ഇഷ്ടം.

സൗഹൃദം
ഹൃദയത്തിലൊളിപ്പിച്ച്
ആകസ്മികമായി പ്രത്യക്ഷപ്പെടുന്നൊരു
പ്രിയ സുഹൃത്ത്....

വാതിലിനു പിന്നിലെ ഇരുട്ടിലോ, ~
ഇടനാഴികളിലോ,
കോണിപ്പടിയുടെ ചുവട്ടിലോ
തിരഞ്ഞാൽ കാണില്ല....

എവിടെയോ സമർത്ഥമായി ഒളിഞ്ഞിരുന്ന്,
അപ്രതീക്ഷിത നിമിഷത്തിൽ
കടന്നു വന്ന്
ഒരു ഞെട്ടലിന് പോലും
അവസരം തരാതെ
കൂടെ കൊണ്ടുപോകുന്നൊരു പ്രിയ സുഹൃത്ത്....

എനിക്കിഷ്ടമാണ് നിന്നെ,
പറയണമെന്നുണ്ട്; 
പക്ഷേ, വാക്കുകൾക്കതീതമാണത്....

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ