മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

നീയെനിക്ക്
എത്ര കൃത്യമായി
തയ്പ്പിച്ചെടുത്ത ഒരുടുപ്പാണ്...!!
നരച്ചാലും മുഷിഞ്ഞാലും
മാറാൻ കൂട്ടാക്കാത്ത
ഒരേ ഉടലളവുകൾ...

ഒരു ചെറിയ മടക്കോ ഞൊറിവോ പോലും
എവിടെയും കൂടുതലില്ല.
ഉരസി വേദനിപ്പിക്കുന്ന നൂലറ്റങ്ങളോ
ചുളിയുന്ന തയ്യൽത്തുമ്പുകളോ ഇല്ല.
ഏച്ചു കൂട്ടാത്തതിനാലാകും
മുഴച്ചിരിക്കുന്നുമില്ല..!
ഒരു കസവുതുണ്ടോ ജെറിയോ കൊണ്ട്
അലങ്കരിക്കപ്പെടാൻ കൂട്ടാക്കാതെ,
അന്യോന്യം പാകിയിട്ട നൂലുകളിൽ
മാത്രം, ഈ ഉടലിണക്കങ്ങൾ.....

ഈയുടുപ്പ്
അത്രമേലിഷ്ടമാണ്
ഊരിമാറ്റുമ്പോഴും
അദൃശ്യമായി തൊട്ടിരിക്കുന്നപോലെ..
ഒരുടൽ മറ്റൊരുടലിനെ ചുമക്കുന്നത്
യക്ഷിക്കഥകളിൽ മാത്രമല്ലല്ലോ..!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ