(Sohan KP)
യുഗാന്തരങ്ങളായ് മണ്ണില്‍
മൂകധ്യാനത്തില്‍ മേവും
ശിലയുടെ രൂപാന്തരം
കലയുടെ കാല്‍ത്തളിരിലൊരു
അപ്സരസിനെപ്പോലൊരു
നാരീ ശില്‍പം,മോഹിനീഭാവം
ജീവസ്സുറ്റ മിഴികളില്‍
പുരികക്കൊടികളില്‍
വെണ്ണക്കല്‍ തോല്‍ക്കും
വടിവൊത്തമേനിയില്‍ മുടിയഴകില്‍
നക്ഷത്രശോഭയായ് തിളങ്ങുന്നു
അജ്ഞാതനാം ഏതോ
ശില്‍പ്പി തന്‍ കരവിരുത്.
കുന്നിന്‍ മുകളിലെ പുരാതന
ക്ഷേത്രത്തിന്‍ പ്രദക്ഷിണവഴിയില്‍
ശില്‍പകന്യകയനന്തമായ്
ഒരു പുനന്‍ജന്‍മത്തിനായ് തന്‍
കാത്തിരിപ്പനുസ്യൂതം തുടരുന്നു