
വിജ്ഞാനത്തിൻ മാർഗ്ഗദീപം.
വിടരുന്ന ശോകങ്ങൾ വിദ്യയായ്മാറ്റി,
വിവേകമെന്നിൽ വർഷിച്ചു നീ.
അണയാതിരിക്കട്ടെ നിൻ മാർഗ്ഗദീപം,
അറിവിനാൽ നിറയട്ടെയെന്നുമെന്നും.
വായിച്ചു വളരാൻ വളരാൻ വാഗ്ദാനമായ്,
നിൻ തിരുവചസ്സുകൾ നൽകിയല്ലോ.
തിന്മയകറ്റി നന്മയെപുണരാൻ,
തീർത്തുവല്ലോ നീയീജീവിതം.
ചിന്തയിൽ വിരിയുന്നൊരക്ഷരക്കൂട്ടിൽ,
ശ്രുതിയായ് പടരുന്നു രാഗങ്ങളും.
മധുരോദാരമാം നിൻ മൊഴികളിലെൻ,
മാനസവാതിൽ തുറന്നിടുന്നു.
വാക്കുകൾക്കപ്പുറമൊഴുകുന്ന കാരുണ്യം,
വരദാനമായെന്നിൽ നിറഞ്ഞിടുന്നു.
ഇരവിലും പകലിലും വിജ്ഞാനമേകി,
വിദുരനായ് തീർക്കണേ ഭൂവിലെന്നും.